ദോഹ:ജലസംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ കഹ്റാമ പുതിയ ജിസിസി സാങ്കേതിക ചട്ടങ്ങൾ ഖത്തറിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (QGOSM) സഹകരണത്തോടെയാണ് നടപടി.
പുതിയ ചട്ടങ്ങൾ പ്രകാരം 2026 ഫെബ്രുവരി 24 മുതൽ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ ജലസംരക്ഷണ ഉപകരണങ്ങൾക്കും മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമായിരിക്കും. ......
ദോഹ: ഖത്തർ സർവകലാശാല മെട്രോ സ്റ്റേഷനിൽ നിന്ന് പ്രവർത്തിക്കുന്ന മെട്രോലിങ്ക് സർവീസിൽ മാറ്റം വരുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. റെഡ് ലൈൻ നെറ്റ്വർക്കിന്റെ ഭാഗമായ ഈ പുതുക്കിയ ക്രമീകരണം ഡിസംബർ 14 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പുതിയ അറിയിപ്പ് പ്രകാരം, എം149 മെട്രോലിങ്ക് ബസുകൾ ഇനി ഖത്തർ സർവകലാശാല സ്റ്റേഷനിലെ എക്സിറ്റ് 1ന് പകരം എക്സിറ്റ് 2ൽ നിന്നായിരിക്കും സർവീസ് നടത്തുക.
യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ഗതാഗത ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ മാറ്റമെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി. ......
മനാമ: കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ്. ആണ് എന്ന് വോട്ടർമാർ വ്യക്തമായി വിധി എഴുതിയ തിരഞ്ഞെടുപ്പ് ഫലം ആണ് ഇന്നത്തേത് എന്ന് കെഎംസിസി ബഹ്റൈൻ പ്രതികരിച്ചു.
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ മുനിസിപ്പൽ കോര്പറേശനുകളിലും ശക്തമായ ആധിപത്യത്തോടെയാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യു. ......
ദോഹ: ‘Urban Sustainability… for the Future of Generations’ എന്ന തീമിൽ, ആറാമത് അറബ് ഹൗസിംഗ് & സുസ്ഥിര നഗരവികസന ഫോറം ഡിസംബർ 14–16 വരെ ഖത്തറിൽ നടക്കുന്നു. ഖത്തറിന്റെ സാമൂഹിക വികസന - കുടുംബകാര്യ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ രക്ഷകർത്തൃ ത്തിലാണ് സമ്മേളനം നടക്കുന്നത്.അറബ് രാജ്യങ്ങളിൽനിന്നും റീജിയണൽ–അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും പ്രമുഖ വിദഗ്ധർ പങ്കെടുക്കും. ......
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും പുതിയ തലമുറ നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കുന്നതായി അറിയിച്ചു. അന്താരാഷ്ട്ര നിലവാരങ്ങൾ അനുസരിച്ചുള്ള മനോഹരമായ ഡിസൈൻ, സ്മാർട്ട് ട്രാഫിക് സിസ്റ്റങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പിന്തുണ എന്നിവയാണ് പുതിയ പ്ലേറ്റുകളുടെ മുഖ്യ സവിശേഷതകൾ.
വാഹനങ്ങളുടെ ദൃശ്യ തിരിച്ചറിയൽ ഏകീകരിക്കാനും ഭാവിയിലെ ഡിജിറ്റൽ ട്രാഫിക് സിസ്റ്റങ്ങൾക്കു സൗകര്യമൊരുക്കുന്നതിനുമാണ് ഈ ദേശീയ പദ്ധതിയുടെ ലക്ഷ്യം. ......
ദോഹ: ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്കിൽ ഖത്തർ പാസ്പോർട്ട് ലോകത്ത് 44-ാം സ്ഥാനത്ത്. ആർട്ടൺ ക്യാപിറ്റൽ റിപ്പോർട്ട് പ്രകാരം 120 മൊബിലിറ്റി സ്കോർ നേടിയ ഖത്തർ പാസ്പോർട്ട് 69 രാജ്യങ്ങളിൽ വീസാഫ്രീ പ്രവേശനവും 42 രാജ്യങ്ങളിൽ വീസാ-ഓൺ-അറൈവലും ലഭ്യമാണ്.
. ......
ദോഹ: ആറാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന്
അൽ ബിദ്ദ പാർക്കിൽ
വർണാഭമായ തുടക്കം.
പ്രകാശഭരിതമായ ഹോട്ട് എയർ ബലൂണുകളുടെ ‘നൈറ്റ്ഗ്ലോ’ പ്രകടനത്തോടെയായിരുന്നു ഉദ്ഘാടനരാത്രി. വൈകുന്നേരം 3 മുതൽ രാത്രി 11 വരെ നടന്ന ഈ ദൃശ്യവിരുന്ന് പാർക്കിനെ ഒരു അലങ്കാര ലോകമായി മാറ്റി.സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ്, വിസിറ്റ് ഖത്തർ, അൽ ബിദ്ദ പാർക്ക് എന്നിവർ ചേർന്നാണ് ഈ വലിയ മേള സംഘടിപ്പിക്കുന്നത്. ......
ദോഹ: ദേശീയ ദിനാഘോഷങ്ങൾക്ക് ഉം സലാലിലെ ദർബ് അൽ സായിയിൽ
സംസ്കാരമന്ത്രി ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് അൽ താനി ദർബ്
ഉത്ഘാടനം ചെയ്തു.
ഡിസംബർ 10 മുതൽ 20 വരെ 11 ദിവസങ്ങളിലായി വൈവിധ്യമാർന്ന പൈതൃക–സാംസ്കാരിക പരിപാടികൾ നടക്കും.
ഉദ്ഘാടന വേളയിൽ ദേശീയ പതാക ഉയർത്തൽ, ദേശഭക്തിഗാനങ്ങൾ, അറേബ്യൻ കുതിരകളും ഒട്ടകങ്ങളും ഉൾപ്പെട്ട പെരുമഴപ്പറേഡ്, പരമ്പരാഗത ഖത്തറി അർദ തുടങ്ങിയവ അവതരിപ്പിച്ചു.ഉദ്ഘാടനത്തിനു ശേഷം മന്ത്രിയും വിദേശരാജ്യങ്ങളുടെ ഡിപ്ലോമാറ്റുമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് 150,000 ച.മീ. വിസ്തീർണ്ണത്തിലുള്ള സാംസ്കാരിക–കലാപരിപാടികൾ സന്ദർശിച്ചു. ......
ദോഹ : ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ (QIAF) 2025–ന്റെ ഭാഗമായി കതാറാ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച ഫാഷൻ ഷോ കലയും സംസ്കാരവും ഇഴചേർന്ന മനോഹര വേദിയായി. രാജ്യാന്തര കലാകാരന്മാർ തങ്ങളുടെ പൈതൃകത്തിൽ നിന്നും വ്യക്തിപരമായ സൃഷ്ടിപരമായ അനുഭവങ്ങളിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകൾ അവതരിപ്പിച്ചു.“കല മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണെന്ന് സ്ലോവാക്യയിൽ നിന്ന് എത്തിയ Unity Art Nations സംഘത്തെ പ്രതിനിധീകരിച്ച മാർട്ടിന സിലാഡിപറഞ്ഞു.ക്രൊയേഷ്യൻ കലാകാരൻ വെദ്രാൻ ബുക്കോവിന അവതരിപ്പിച്ച വസ്ത്രം അവരുടെ ദേശീയ പൈതൃകത്തിന്റെ ഹൃദയ ചിഹ്നത്തെ ആധാരമാക്കിയായിരുന്നു.മുംബൈയിലെ Sir J J School of Arts-ൽ നിന്ന് ഫൈൻ ആർട്സ് മാസ്റ്റർ നേടിയ വിഷാഖാ ലാഡ് തന്റെ കുടുംബം 1957-ൽ ആരംഭിച്ച ഇല ആർട്ട് പാരമ്പര്യം പുനർനിർമിച്ച് പരിസ്ഥിതി സൗഹൃദ കലാരൂപമായി അവതരിപ്പിച്ചു. ......